ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകില്ല എന്ന നയം നടപ്പിലാക്കാനൊരുങ്ങി യുപി സർക്കാർ

admin/pages/forms/images/ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകില്ല എന്ന നയം നടപ്പിലാക്കാനൊരുങ്ങി യുപി സർക്കാർ Cras eget sem nec dui volutpat ultrices.

<p>റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ഒരു സുപ്രധാന നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. &#39;നോ ഹെൽമറ്റ് നോ ഫ്യുവൽ&#39; നയമാണ് നടപ്പിലാക്കുന്നത്. 2025 ജനുവരി 26 മുതൽ ലഖ്&zwnj;നൗവിൽ ഹെൽമറ്റ് ധരിക്കാത്തവർക്ക് ഇന്ധനം നൽകില്ല എന്ന നയം നടപ്പിലാക്കാനാണ് നീക്കം. ഈ നയം പ്രകാരം ഹെൽമറ്റ് ധരിക്കാതെ പെട്രോൾ നിറയ്ക്കാൻ പമ്പുകളിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾക്ക് ഇന്ധനം നൽകില്ല. ബൈക്ക് ഓടിക്കുന്നവർക്കും പിൻസീറ്റിൽ ഹെൽമറ്റ് ഇല്ലാതെ സഞ്ചരിക്കുന്ന റൈഡർമാർക്കും പെട്രോൾ നൽകില്ല. റോഡപകട മരണങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. ഉത്തർപ്രദേശ് ട്രാൻസ്&zwnj;പോർട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ലഖ്&zwnj;നൗ ജില്ലാ മജിസ്&zwnj;ട്രേറ്റ് സൂര്യ പാൽ ഗാംഗ്&zwnj;വാർ ഈ നിർദ്ദേശം പുറപ്പെടുവിച്ചതെന്നാണ് റിപ്പോർട്ടുകൾ. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും ഹെൽമെറ്റ് ധരിക്കാത്തതുമൂലമുള്ള മരണങ്ങൾ തടയുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.</p> <p>ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സാക്ഷ്യപ്പെടുത്തിയ ഹെൽമറ്റ് ധരിക്കുന്നത് ഇരുചക്രവാഹന ഡ്രൈവർമാർക്കും പിൻസീറ്റ് യാത്രികർക്കും നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988, ഉത്തർപ്രദേശ് മോട്ടോർ വെഹിക്കിൾസ് റൂൾസ്, 1998 എന്നിവ പ്രകാരമാണ് ഈ വ്യവസ്ഥ നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ പെട്രോൾ പമ്പുകളിലും ഏഴ് ദിവസത്തിനുള്ളിൽ ഈ നയം വ്യക്തമായി എഴുതിയിരിക്കുന്ന വലിയ സൈനേജ് ബോർഡുകൾ സ്ഥാപിക്കമം. തർക്കം ഒഴിവാക്കാൻ പെട്രോൾ പമ്പ് ഉടമകൾ തങ്ങളുടെ സിസിടിവി ക്യാമറകൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.</p> <p>ലഖ്&zwnj;നൗവിന് പുറമെ നോയിഡ പോലുള്ള മറ്റ് നഗരപ്രദേശങ്ങളിലും ഈ നിയമം നടപ്പാക്കും. എന്നാൽ, യുപി പെട്രോളിയം അസോസിയേഷൻ ഈ നയത്തെ എതിർത്തു. ഈ നിയമം വാണിജ്യപരമായ വീക്ഷണകോണിൽ നിന്ന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും ഇന്ധന സ്റ്റേഷനുകൾ വേണ്ടത്ര തയ്യാറാക്കിയിട്ടില്ലെന്നും അസോസിയേഷൻ പറയുന്നു. അതേസമയം പുതിയ നയത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് കാണുന്നത്.</p>