Kerala

ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത വിദ്യാർഥികൾക്ക് സസ്പെൻഷൻ

<p>കോഴിക്കോട്&nbsp; മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. കോളജ് ഹോസ്റ്റലിലാണ് റാഗിങ് നടന്നത്. സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് നൽകി.</p> .

Read More