സ്കൂട്ടറിന്‍റെ വില വെറും എൺപതിനായിരം,മൂന്ന് വർഷത്തിൽ ഇതുവരെ കിട്ടിയ പിഴ ഒരു ലക്ഷത്തി അറുപതിനായിരം രൂപ 

admin/pages/forms/images/സ്കൂട്ടറിന്‍റെ വില വെറും എൺപതിനായിരം,മൂന്ന് വർഷത്തിൽ ഇതുവരെ കിട്ടിയ പിഴ ഒരു ലക്ഷത്തി അറുപതിനായിരം രൂപ  Cras eget sem nec dui volutpat ultrices.

<p>ട്രാഫിക് നിയമലംഘനത്തിന് ബംഗളുരുവിലെ ട്രാവൽ ഏജന്&zwj;റുമാർക്ക് ഇതുവരെ കിട്ടിയത് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയാണ്.തുടർച്ചയായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പെരിയസ്വാമിയുടെ ട്രാവൽ ഏജൻസിയിലെത്തി വിവരം തിരക്കിയപ്പോഴാണ് വണ്ടി ബന്ധുവായ സുദീപടക്കം മറ്റ് രണ്ട് പേരും ഉപയോഗിക്കുന്നുണ്ടെന്ന വിവരമറിഞ്ഞത്.മൂന്ന് വർഷത്തിൽ 311 തവണ ബംഗളുരു സ്വദേശികളായ മൂന്ന് പേർ ചേർ&zwj;ന്ന് ഉപയോഗിച്ച സ്കൂട്ടർ നിയമം ലംഘിച്ച് തലങ്ങും വിലങ്ങും ഓടിയെന്നാണ് ട്രാഫിക് ക്യാമറ കണ്ടെത്തിയത്.</p> <p>കുറച്ച് പണം ഇപ്പോഴടയ്ക്കാം, ബാക്കി പിന്നെ അടയ്ക്കാമെന്നൊക്കെ പെരിയസ്വാമി പറഞ്ഞ് നോക്കിയെങ്കിലും വണ്ടി ട്രാഫിക് പൊലീസ് അങ്ങ് പൊക്കി.വണ്ടിയുടെ വിലയുടെ ഇരട്ടി പിഴ വന്ന സ്ഥിതിക്ക് അത് സ്റ്റേഷനിൽ കിടന്നോട്ടെയെന്ന് വയ്ക്കാൻ പെരിയസ്വാമിക്ക് കഴിയില്ല. പിഴ അടയ്ക്കാതിരുന്നാൽ, കോടതി നോട്ടീസ് കൊടുക്കും. പിന്നീടത് വാറന്&zwj;റാകും. പിഴത്തുക ഇപ്പോഴുള്ളതിലും കൂടുതലുമായേക്കാം. ഹെൽമെറ്റെടുക്കാതെയും ഫുട്പാത്ത് വഴിയും തലങ്ങും വിലങ്ങുമോടുന്ന നിയമലംഘകരോട്, വല്ലപ്പോഴുമൊരിക്കൽ പിഴയെത്ര എന്ന് വെബ്സൈറ്റ് നോക്കിയേക്കാൻ പറയുകയാണ് ബെംഗളുരു ട്രാഫിക് പൊലീസ്.</p>