ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഹെൽമറ്റ് ധരിക്കാത്തതിനു പിഴ

admin/pages/forms/images/ഓട്ടോറിക്ഷാ ഡ്രൈവർക്ക് ഹെൽമറ്റ് ധരിക്കാത്തതിനു പിഴ Cras eget sem nec dui volutpat ultrices.

<p>ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന്&zwj;റെ ഓട്ടോറിക്ഷയ്ക്കാണ് മലപ്പുറം പൊലീസ് അഞ്ഞൂറ് രൂപ പിഴ ചുമത്തിയത്.മുരളീധരൻ ഓട്ടോറിക്ഷയുടെ ക്ഷേമനിധി അടയ്ക്കാൻ ഓൺലൈൻ വഴി ശ്രമിച്ചപ്പോഴാണു പിഴ കുടിശികയുണ്ടെന്ന വിവരം ലഭിച്ചത്. മലപ്പുറം താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 2023 നവംബർ 9ന് ചുമത്തപ്പെട്ട പിഴയാണിത്. ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചെന്നാണു ഓട്ടോറിക്ഷയുടെ റജിസ്ട്രേഷൻ നമ്പറിൽ നിലനിൽക്കുന്ന കുറ്റാരോപണം.&nbsp;</p> <p>വാഹന പരിശോധന നടത്തിയിരുന്ന പൊലീസ്, റജിസ്ട്രേഷൻ നമ്പർ കുറിച്ചെടുത്തതിലെ പിഴവാകാം പ്രശ്നത്തിനു കാരണമെന്നാണ് വിവരം. അല്ലെങ്കിൽ ഇതേ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ആരെങ്കിലും ബൈക്ക് ഓടിച്ചുപോയിട്ടുണ്ടാകുമെന്നും മോട്ടര്&zwj; വാഹനവകുപ്പ്. ഡൗൺലോഡ് ചെയ്ത നോട്ടിസുമായി ഒറ്റപ്പാലം ട്രാഫിക് യൂണിറ്റിനെ സമീച്ചപ്പോൾ മലപ്പുറം പൊലീസിനെ ബന്ധപ്പെടാനായിരുന്നു നിർദേശമെന്നു മുരളീധരൻ പറയുന്നു.&nbsp;</p> <p>500 രൂപയുടെ പിഴ ഒഴിവാക്കാൻ അതിനേക്കാൾ പണം ചെലവഴിച്ച് എന്തിനു താനൂർ വരെ പോകണമെന്നാണു മുരളീധരന്&zwj;റെ സംശയം. പൊലീസിന്&zwj;റെ കൈപ്പിഴയിലൂടെ ചുമത്തപ്പെട്ട പിഴ ഒഴിവാക്കി തരുമെന്ന പ്രതീക്ഷയിലാണു മുരളീധരൻ.</p>