കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കി, പ്രതിക്ക് മൂന്നര വർഷം തടവ്‌

admin/pages/forms/images/കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കി, പ്രതിക്ക് മൂന്നര വർഷം തടവ്‌ Cras eget sem nec dui volutpat ultrices.

<p>രാത്രി യുവ ദമ്പതികളുടെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ കേസിൽ പ്രതിക്ക് മൂന്നര വർഷം തടവും 16000 രൂപ പിഴയടയ്ക്കാനും വിധി. മണത്തല പുത്തൻകടപ്പുറം ആലുങ്ങൽ വീട്ടിൽ അനിലനെതിരെ തൃശൂർ എസ് സി, എസ്ട&zwnj;ി സ്പെഷ്യൽ കോടതി ജഡ്&zwnj;ജ് കെ കമനീസാണ് ശിക്ഷ വിധിച്ചത്.</p> <p>പലപ്രാവശ്യം പരാതിക്കാരുടെ വീടിന്റെ പരിസരത്ത് അസമയങ്ങളിൽ പ്രതിയെ കണ്ടപ്പോൾ പരാതിക്കാരൻ സിസിടിവി ക്യാമറ സ്ഥാപിച്ചു. പ്രതി കിടപ്പുമുറിയുടെ ജനലിൽ കുടക്കമ്പി കൊണ്ട് ദ്വാരം ഉണ്ടാക്കി ഒളിഞ്ഞു നോക്കുന്നത് ക്യാമറയിൽ പതിഞ്ഞു. കാൽപാടുകൾ ചൂലുകൊണ്ട് മാച്ചു കളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി.തുടർന്നാണ് പൊലീസിനെ സമീപിച്ചത്. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ കെ കൃഷ്&zwnj;ണൻ ഹാജരായി.</p>