സുപ്രീംകോടതിയുടെ പുതിയ ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

admin/pages/forms/images/സുപ്രീംകോടതിയുടെ പുതിയ ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു Cras eget sem nec dui volutpat ultrices.

<p>സുപ്രീംകോടതിയുടെ പുതിയ ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. നേത്തെ പട്&zwnj;ന ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് ചന്ദ്രൻ. അദ്ദേഹത്തിന്റെ നിയമനത്തോടെ സുപ്രീംകോടതിയുടെ ജുഡീഷ്യൽ അംഗബലം 33 ആയി ഉയർന്നു.</p> <p>2011 നവംബർ 8ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് ചന്ദ്രൻ, 2023 മാർച്ച് 29ന് പട്&zwnj;ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 11 വർഷത്തിലേറെ ഹൈക്കോടതി ജഡ്ജിയായും തുടർന്ന് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റിയിൽ 13ാം സ്ഥാനത്താണ് അദ്ദേഹം. 2024 ഡിസംബറിൽ ജസ്റ്റിസ് മൻമോഹനുശേഷം ഖന്ന കൊളീജിയം അനുകൂലമായി ശിപാർശ ചെയ്ത രണ്ടാമത്തെ സുപ്രീംകോടതി ജഡ്ജിയാണ് ജസ്റ്റിസ് ചന്ദ്രൻ. സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ കാലാവധി 2028 ഏപ്രിൽ 24 വരെയാണ്.</p>