സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് വിക്ഷേപണത്തിന് ശേഷം പൊട്ടിത്തെറിച്ചു 

admin/pages/forms/images/സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് വിക്ഷേപണത്തിന് ശേഷം പൊട്ടിത്തെറിച്ചു  Cras eget sem nec dui volutpat ultrices.

<p>സ്പേസ് എക്സിന്&zwj;റെ സ്റ്റാര്&zwj;ഷിപ്പ് മെഗാ റോക്കറ്റിന്&zwj;റെ ഏഴാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിയില്&zwj; അവസാനിച്ചപ്പോള്&zwj; ഒഴിവായത് വന്&zwj; ദുരന്തം. &#39;ഷിപ്പ്&#39; എന്നറിയപ്പെടുന്ന സ്റ്റാര്&zwj;ഷിപ്പിന്&zwj;റെ ഏറ്റവും മുകള്&zwj; ഭാഗം ബഹിരാകാശത്ത് വച്ച് ഛിന്നഭിന്നമായപ്പോള്&zwj; അവശിഷ്ടങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്&zwj; വിമാന സര്&zwj;വീസുകള്&zwj; വഴിതിരിച്ചുവിട്ടു എന്ന് അന്താരാഷ്ട്ര വാര്&zwj;ത്താ ഏജന്&zwj;സിയായ റോയിട്ടേര്&zwj;സ് റിപ്പോര്&zwj;ട്ട് ചെയ്തു.</p> <p>ദക്ഷിണ ടെക്&zwnj;സസിലെ ബോക്കാ ചിക്ക തീരത്തെ സ്പേസ് എക്&zwnj;സ് വിക്ഷേപണത്തറയില്&zwj; നിന്ന് കുതിച്ചുയര്&zwj;ന്ന് എട്ട് മിനിറ്റുകള്&zwj;ക്കൊടുവിലാണ് സ്റ്റാര്&zwj;ഷിപ്പിന്&zwj;റെ ഏറ്റവും മുകള്&zwj; ഭാഗം പൊട്ടിത്തെറിച്ചത്. സ്റ്റാര്&zwj;ഷിപ്പുമായുള്ള ബന്ധം കണ്&zwj;ട്രോള്&zwj; റൂമിന് നഷ്ടപ്പെട്ടതോടെയാണ് പൊട്ടിത്തെറി സംഭവിച്ചത്. മനുഷ്യനെ വഹിച്ചിരുന്നില്ലെങ്കിലും മോക്ക് സാറ്റ്&zwnj;ലൈറ്റുകളുമായായിരുന്നു സ്റ്റാര്&zwj;ഷിപ്പിന്&zwj;റെ കുതിപ്പ്. പൊട്ടിത്തെറിച്ചതിന് പിന്നാലെ റോക്കറ്റ് ഭാഗങ്ങള്&zwj; ആകാശത്ത് ഛിന്നിച്ചിതറി. ഇതോടെ ഗള്&zwj;ഫ് ഓഫ് മെക്&zwnj;സിക്കോയ്ക്ക് മുകളിലൂടെയുള്ള വിമാനങ്ങള്&zwj; കൂട്ടിയിടി ഒഴിവാക്കാന്&zwj; വഴിതിരിച്ച് വിടുകയായിരുന്നു. 2024 മാര്&zwj;ച്ചിന് ശേഷം ഇതാദ്യമായാണ് സ്റ്റാര്&zwj;ഷിപ്പിന്&zwj;റെ ഏറ്റവും മുകള്&zwj; ഭാഗം പൊട്ടിത്തെറിച്ചത്.&nbsp;</p> <p>സ്റ്റാര്&zwj;ഷിപ്പിന്&zwj;റെ ഏഴാം വിക്ഷേപണ പരീക്ഷണത്തില്&zwj; ഭീമാകാരന്&zwj; ബൂസ്റ്റര്&zwj; ഘട്ടത്തെ സ്പേസ് എക്സ് യന്ത്രക്കൈയില്&zwj; (മെക്കാസില്ല) വിജയകരമായി പിടികൂടിയെങ്കിലും റോക്കറ്റിന്&zwj;റെ മുകള്&zwj; ഭാഗത്തിന് തീപ്പിടിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ബൂസ്റ്ററിനെ മെക്കാസില്ല വായുവില്&zwj; വച്ച് പിടികൂടുന്നത്. 232 അടി അഥവാ 71 മീറ്റര്&zwj; വലിപ്പമുണ്ട് ഹെവി ബൂസ്റ്റര്&zwj; ഭാഗത്തിന്. 2025ല്&zwj; സ്പേസ് എക്സിന്&zwj;റെ ആദ്യ പരീക്ഷണമാണ് ഭാഗിക വിജയമായി അവസാനിച്ചത്.</p>