കേന്ദ്ര ജീവനക്കാരുടെ  അടിസ്ഥാന ശമ്പളം 40,000 രൂപ കടന്നേക്കും

admin/pages/forms/images/കേന്ദ്ര ജീവനക്കാരുടെ  അടിസ്ഥാന ശമ്പളം 40,000 രൂപ കടന്നേക്കും  Cras eget sem nec dui volutpat ultrices.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മിഷൻ രൂപവത്കരിക്കാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭായോഗം. കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കും. 50,000 രൂപ വരെയാകാനും സാധ്യതയുണ്ട്.ശമ്പളവും പെൻഷനും നിർണയിക്കാൻ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നത് ഏറിയാൽ 2.86 വരെ ആകാം.

എട്ടാം ശമ്പള കമ്മിഷൻ പ്രാബല്യത്തിൽ വരുമ്പോൾ വിവിധ അലവൻസുകളിലും മാറ്റങ്ങൾ വരും.പത്തുവർഷത്തിലൊരിക്കലാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നത്. 2016 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന ഏഴാം ശമ്പള കമ്മിഷൻ നിർദേശങ്ങൾ പാലിച്ചാണ് ഇപ്പോൾ നിലവിലുള്ള ശമ്പള ഘടന.