വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു,വെൽഡർക്ക് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും

admin/pages/forms/images/വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു,വെൽഡർക്ക് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും Cras eget sem nec dui volutpat ultrices.

<p>വീടിൻ്റെ മേൽക്കൂര തകർന്നു വീണ് കേടുപാട് സംഭവിച്ച കേസിൽ നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്ത അമ്പലവയൽ സ്വദേശിയായ വെൽഡർക്ക് രണ്ടുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും. വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബറിലാണ് കേസിനാസ്&zwnj;പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ വീട്, ടെറസ് -ഓട് ഉൾപ്പെടെ പ്രവൃത്തികൾ പൂർത്തീകരിച്ച് ഒരാഴ്&zwnj;ചക്കകം തകർന്നു വീണ് വാട്ടർ ടാങ്ക്, ചിമ്മിനി, പാത്തി എന്നിവ തകർന്ന സാഹചര്യത്തിൽ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.</p> <p>കമീഷൻ നിരവധി അവസരം നൽകിയിട്ടും പരാതിക്കാരന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷത്തി രണ്ടായിരം രൂപയും പലിശയും നൽകാൻ പ്രതി തയ്യാറായില്ല. ഇതിനെ തുടർന്നാണ് പ്രതിക്കെതിരെ കമീഷൻ വാറന്റ് പുറപ്പെടുവിച്ച് അമ്പലവയൽ പൊലീസ് മുഖേന പ്രതിയെ അറസ്റ്റ് ചെയ്ത&zwnj;ത്. കമ്മീഷൻ നൽകിയ പിഴ അടക്കാതിരുന്നാൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.</p>