വേനൽക്കാല വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ബോധവൽക്കരണ ക്യാമ്പയിനുമായി കെഎസ്‌ഇബി

admin/pages/forms/images/വേനൽക്കാല വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ബോധവൽക്കരണ ക്യാമ്പയിനുമായി കെഎസ്‌ഇബി Cras eget sem nec dui volutpat ultrices.

<p>കഴിഞ്ഞ വേനലിൽ റെക്കോഡ് ഉപയോഗമാണ് സംസ്ഥാനത്തുണ്ടായത്. ഈ സാഹചര്യത്തിലാണ് ഇത്തവണ ഉപയോക്താക്കളുടെ സഹകരണത്തോടെ ഉപയോഗം കുറയ്ക്കാൻ ശ്രമം. സമൂഹമാധ്യമങ്ങളിലൂടെയടക്കം വ്യാപകമായ ബോധവൽക്കരണം നടത്താനാണ് തീരുമാനം.ഇതിനായി കെഎസ്&zwnj;ഇബി താൽപ്പര്യപത്രം ക്ഷണിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിക്കാനിടയുള്ള മാർച്ച് മുതൽ മെയ് വരെ വൈകിട്ട് ആറിനും 12നും ഇടയിലുള്ള മണിക്കൂറുകളിലെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്ന സന്ദേശമുൾപ്പെടുന്ന സോഷ്യൽ മീഡിയ പരസ്യങ്ങൾ തയ്യാറാക്കും.ഇതിനായി മീഡിയ/ പിആർ ഏജൻസികളുടെ സഹായം തേടും. വീഡിയോ റീൽ, സോഷ്യൽ മീഡിയ പോസ്റ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉൾപ്പെടുത്തിയുള്ള വീഡിയോ സന്ദേശങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നത്.</p> <p>ഫെബ്രുവരി മുതൽ മെയ് വരെ നാലു മാസത്തേക്കായിരിക്കും ക്യാമ്പയിൻ. താൽപ്പര്യപത്രങ്ങളിൽനിന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറായ സെലക്ഷൻ കമ്മിറ്റിയായിരിക്കും ഉചിതമായ ഏജൻസിയെ തെരഞ്ഞെടുക്കുക. മുമ്പ് സർക്കാർ -പൊതുമേഖലാ സ്ഥാപനങ്ങൾക്കായി പ്രവർത്തിച്ച വർക്കുകൾ, ഓരോ ഇനത്തിനും ക്യാമ്പയിൽ കാലയളവിലേക്കുള്ള നിരക്ക് എന്നിവ സഹിതം 24ന് മുമ്പ് അപേക്ഷിക്കാം.</p> <p>വിലാസം: പബ്ലിക് റിലേഷൻസ് ഓഫീസർ, കെഎസ്ഇബി, വൈദ്യുതി ഭവൻ, പട്ടം. ഇ-- മെയിൽ: dpr@kseb.in</p>