ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 20-കാരിയെ കഴുത്തിൽ കയർ മുറുകി അവശനിലയിൽ കണ്ടെത്തി

admin/pages/forms/images/ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 20-കാരിയെ കഴുത്തിൽ കയർ മുറുകി അവശനിലയിൽ കണ്ടെത്തി Cras eget sem nec dui volutpat ultrices.

<p>ചോറ്റാനിക്കരയിൽ വീടിനുള്ളിൽ 20-കാരിയെ അവശനിലയിൽ കണ്ടെത്തി. കഴുത്തിൽ കയർ മുറുകി, അർധനഗ്നയായ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്.ഞായറാഴ്ച ഉച്ചയ്ക്കാണ് യുവതിയെ കണ്ടെത്തുന്നത്. ഇവർ ദത്തുപുത്രി ആണെന്നാണ് ലഭിക്കുന്ന വിവരം. മാതാപിതാക്കൾ വീട്ടിലുണ്ടാകാത്തതിനാൽ മിക്ക ദിവസങ്ങളിലും യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സമീപത്ത് കൂടെ പോയ ബന്ധുവാണ് ഇവരെ അവശനിലയിൽ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.</p> <p>യുവതി മർദനത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. മറ്റ് ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായോ എന്ന് പരിശോധിക്കും. യുവതിയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും അധികൃതർ വ്യക്തമാക്കി.</p>