മിച്ചം വരുന്ന ഭക്ഷണം പാവപ്പെട്ടവർക്ക് പുനർവിതരണം ചെയ്യുന്നതിനായി "സ്വിഗി സെർവ്സ്' സംരംഭം ആരംഭിച്ചു

admin/pages/forms/images/മിച്ചം വരുന്ന ഭക്ഷണം പാവപ്പെട്ടവർക്ക് പുനർവിതരണം ചെയ്യുന്നതിനായി "സ്വിഗി സെർവ്സ്' സംരംഭം ആരംഭിച്ചു Cras eget sem nec dui volutpat ultrices.

<p>ഭക്ഷണ വിതരണ പ്ലാറ്റ് ഫോമായ സ്വിഗ്ഗി ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും പട്ടിണിയെ ചെറുക്കുന്നതിനുമായി &#39;സ്വിഗി സെർവ്സ്&#39; സംരംഭം ആരംഭിച്ചു.റസ്&zwnj;റ്ററന്റ് പങ്കാളികളിൽ നിന്നുള്ള മിച്ച ഭക്ഷണം പാവപ്പെട്ടവർക്ക് പുനർവിതരണം ചെയ്യുന്നതിനാണ് സ്വിഗിയുടെ ഈ സംരംഭം.</p> <p>സന്നദ്ധസേവനം നടത്തുന്ന സംഘടനയായ റോബിൻ ഹുഡ് ആർമിയുമായി (ആർഎച്ച്എ) സ്വിഗി സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് തീരുമാനം.ആയിരക്കണക്കിന് യുവ പ്രൊഫഷണലുകൾ, വിരമിച്ച ആളുകൾ, വീട്ടുജോലിക്കാർ, കോളേജ് വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന സന്നദ്ധസേവനം നടത്തുന്ന സീറോ ഫണ്ട് ഓർഗനൈസേഷനാണ് റോബിൻ ഹുഡ് ആർമി (RHA).&quot;നിലവിൽ ഈ പദ്ധതി 33 നഗരങ്ങളിലാണ് തുടങ്ങിയിരിക്കുന്നത്. കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. ഒരു ഭക്ഷണവും പാഴാകില്ലെന്ന് ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. ഈ സഹകരണത്തിലൂടെ 2030ഓടെ 50 ദശലക്ഷം പായ്ക്ക്റ്റ് ഭക്ഷണം നൽകുകയെന്ന ലക്ഷ്യമാണ് ഇരു സംഘടനകളും ലക്ഷ്യമിടുന്നത്,&quot; സ്വിഗി പ്രസ്ത&zwnj;ാവനയിൽ പറഞ്ഞു.</p> <p>ബിക്ക്ഗാനെ ബിരിയാണി, ബിരിയാണി ബൈ ദ കിലോ, ദാന ചോഗ, വർധസ്, ചാർക്കോൾ ഈറ്റ്സ് - ബിരിയാണി ആൻഡ് ബിയോണ്ട്, ഡബ്ബാ ഗരം, ഹൗസ് ഓഫ് ബിരിയാണി, ബി.ടെക് മോമോസ് വാല, സമോസ സിങ്, ബാബായ് ടിഫിൻസ്, ദോസ അന്ന, അർബൻ തന്തൂർ തുടങ്ങിയ ബ്രാൻഡുകൾ സ്വിഗിയുടെ ഈ സംരംഭത്തിൽ ഇപ്പോൾ ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ബ്രാൻഡുകൾ സ്വിഗിയുടെ ഈ സംരംഭത്തിൽ പങ്കാളികളാകുമെന്ന സൂചനകളുണ്ട്.</p>