10, 12 ക്ലാസുകളിലെ പ്രശ്‌നബാധിത പരീക്ഷാകേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ ബോർഡ്

admin/pages/forms/images/10, 12 ക്ലാസുകളിലെ പ്രശ്‌നബാധിത പരീക്ഷാകേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസ ബോർഡ് Cras eget sem nec dui volutpat ultrices.

<p>രാജ്യത്ത് ആദ്യമായാണ് പൊതുപരീക്ഷയുടെ നിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ 8,500 പരീക്ഷാകേന്ദ്രങ്ങളിൽ 500 എണ്ണം പ്രശ് &zwnj;നബാധിതമായി കണ്ടെത്തിയിട്ടുണ്ട്. 12-ാം ക്ലാസ് പരീക്ഷ ഈ മാസം 11 മുതൽ 18 വരെയും 10-ാം ക്ലാസ് പരീക്ഷ ഈ മാസം 21 മുതൽ മാർച്ച് 17 വരെയുമാണ് നടത്തുന്നത്.</p> <p>കോപ്പിയടിക്കെതിരെ സ്&zwnj;കൂളുകളിൽ ശക്തമായ പ്രചാരണം നടത്തണമെന്ന് വിദ്യാഭ്യാസ ഓഫിസർമാരുമായി നടത്തിയ കൂടിക്കാഴ്&zwnj;ചയിൽ ചീഫ് സെക്രട്ടറി സുജാത സൗനിക് ആവശ്യപ്പെട്ടു. 1982ലെ മഹാരാഷ്ട്ര ദുരുപയോഗം തടയൽ നിയമം എല്ലായിടത്തും നടപ്പാക്കും. ക്രമക്കേടുകൾ നടത്തുന്നവർക്കും അതിന് സഹായം ചെയ്യുന്നവർക്കുമെതിരെ ജാമ്യമില്ലാത്ത കുറ്റം ചുമത്തും. പരീക്ഷാകേന്ദ്രങ്ങളുടെ 500 മീറ്റർ പരിധിയിലുള്ള ഫോട്ടോകോപ്പി കേന്ദ്രങ്ങൾ അടച്ചിടും.</p> <p>അനധികൃത ഒത്തുചേരലുകൾ തടയാൻ സെക്&zwnj;ഷൻ 144 (നിരോധനാജ്&zwnj;ഞ) നടപ്പാക്കും.പരീക്ഷ നടക്കുന്നതിന്റെ ഒരു ദിവസം മുൻപ് തന്നെ അതത് കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥ&zwnj;ർ സ്ഥലത്തെത്തി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. പരീക്ഷാസമയത്ത് കേന്ദ്രങ്ങളുടെ പരിസരം വിഡിയോയിൽ പകർത്തുകയും മിന്നൽ പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡുകളെ നിയമിക്കുകയും ചെയ്യും.</p> <p>സെന്റർ ഡയറക്ടർമാർ, സൂപ്പർവൈസർമാർ, മറ്റു ഉദ്യോഗസ്&zwnj;ഥർ എന്നിവരെ ഫേഷ്യൽ റെക്കഗ്&zwnj;നിഷ്യൻ സിസ്&zwnj;റ്റം വഴി പരിശോധന നടത്തി മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ. കോപ്പിയടിക്കെതിരെ വിദ്യാർഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ ബോധവൽക്കരണ പരിപാടികളും കഴിഞ്ഞ രണ്ടു മാസമായി സ്കൂ&zwnj;ളുകളിൽ നടത്തുന്നുണ്ട്.</p>