ചൈനീസ് വെബ്സൈറ്റിൽ നിന്നും ഡ്രില്ലിങ് മെഷീൻ ഓർഡർ ചെയ്ത വ്യക്തിക്ക് കിട്ടിയത് ഓർഡർ ചെയ്ത വസ്തുക്കളുടെ ചിത്രങ്ങൾ

admin/pages/forms/images/ചൈനീസ് വെബ്സൈറ്റിൽ നിന്നും ഡ്രില്ലിങ് മെഷീൻ ഓർഡർ ചെയ്ത വ്യക്തിക്ക് കിട്ടിയത് ഓർഡർ ചെയ്ത വസ്തുക്കളുടെ ചിത്രങ്ങൾ Cras eget sem nec dui volutpat ultrices.

<p>ചൈനീസ് ഓണ്&zwj;ലൈന്&zwj; വെബ്സൈറ്റായി അലി എക്സ്പ്രസ്സിൽ നിന്നും ഡ്രില്ലിംഗ് മിഷൻ ഓർഡർ ചെയ്ത അമേരിക്കക്കാരനാണ് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത്. ജോർജിയ നിവാസിയായ സിൽവെസ്റ്റർ ഫ്രാങ്ക്ലിൻ എന്ന 68 -കാരനാണ് ചൈന ആസ്ഥാനമായുള്ള ബജറ്റ് ഓൺലൈൻ സ്റ്റോറിൽ നിന്ന് 40 ഡോളറിന് ഡ്രില്ലിങ് മിഷനും പ്രഷർ വാഷറും ഓർഡർ ചെയ്തത്. പക്ഷേ, തനിക്ക് കിട്ടിയ സാധനം കണ്ട് അദ്ദേഹം അമ്പരന്നു പോയി. ഓർഡർ ചെയ്ത ഉപകരണങ്ങളുടെ ചിത്രങ്ങൾ മാത്രമായിരുന്നു പാഴ്സലില്&zwj; ഉണ്ടായിരുന്നത്.&nbsp;</p> <p>ഡിസംബറിലാണ് ഇദ്ദേഹത്തിന് പാഴ്സൽ വന്നത്. അത് പൊട്ടിച്ചു നോക്കിയ അദ്ദേഹം കണ്ടത് താൻ ഓർഡർ ചെയ്ത ഉപകരണങ്ങളുടെ ചിത്രങ്ങൾ പ്രിന്&zwj;റ് ചെയ്ത ഒരു കടലാസ് പെട്ടിക്കുള്ളിൽ മടക്കി വെച്ചിരിക്കുന്നതാണ്. 40 ഡോളർ അതായത് ഏകദേശം 3,500 ഇന്ത്യൻ രൂപ മുടക്കി ഉപകരണങ്ങൾ ഓർഡർ ചെയ്ത തനിക്ക് കിട്ടിയത് ഡ്രില്ലിന്&zwj;റെയും ഒരു സ്ക്രൂവിന്&zwj;റെയും ചിത്രമാണെന്നാണ് സിൽവെസ്റ്റർ ഫ്രാങ്ക്ലിൻ പറയുന്നത്. മുൻകൂർ പണമടച്ചായിരുന്നു ഇവ ഓർഡർ ചെയ്തത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഓൺലൈൻ വില്പനക്കാരുമായി ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും തനിക്ക് ഇതുവരെയും അവരുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നാണ് അദ്ദേഹം പറയുന്നത്. ശുദ്ധമായ തട്ടിപ്പാണ് നടന്നതെന്നും താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.</p> <p>സംഭവം സമൂഹ മാധ്യമങ്ങളില്&zwj; വൈറൽ ആയതോടെ ഇത്തരം തട്ടിപ്പ് നടത്തുന്നവർക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയർന്നു. അതോടൊപ്പം തന്നെ വിശ്വസനീയമല്ലാത്ത ഒരു വെബ്&zwnj;സൈറ്റിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്തതിന് ഫ്രാങ്ക്ലിനിനെ നിരവധിപേർ പരിഹസിച്ചു. ആലിബാബയുടെ ഒരു ഉപസ്ഥാപനമാണ് ആലി എക്സ്പ്രസ്. എന്നാൽ ഈ പ്ലാറ്റ്ഫോമിലൂടെ വിൽപ്പന നടത്തുന്ന വ്യാപാരികളിൽ ഭൂരിഭാഗവും വിശ്വാസയോഗ്യമല്ലെന്നാണ് ഉപഭോക്താക്കളുടെ പൊതുവിലുള്ള അഭിപ്രായം. കൂടാതെ ഉപഭോക്താക്കളുടെ പരാതികളോട് പ്രതികരിക്കുന്നതിലും ഈ ഓൺലൈൻ പ്ലാറ്റ്ഫോം പരാജയമാണെന്നും നിരവധി പേർ ആരോപിച്ചു.</p>