അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിക്കു കേന്ദ്ര സർക്കാർ

admin/pages/forms/images/അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിക്കു കേന്ദ്ര സർക്കാർ Cras eget sem nec dui volutpat ultrices.

<p>അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിക്കു കേന്ദ്ര സർക്കാർ. സാധുവായ പാസ്പോർട്ടോ വീസയോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്നവർക്ക് 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ചുമത്താനാണു നീക്കം. അനധികൃത കുടിയേറ്റക്കാർക്കു കർശന ശിക്ഷകൾ വ്യവസ്ഥ&zwnj; ചെയ്യുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ&zwnj;് ബിൽ 2025 ലോക്സഭയിൽ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കും. അനധികൃത കുടിയേറ്റക്കാർക്കെതിരെ യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യയും നിലപാട് കർക്കശമാക്കുന്നത്.</p> <p>നിലവിലുള്ള ഫോറിനേഴ്സ് ആക്ട് 1946, പാസ്പോർട്ട് ആക്ട് 1920, റജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് ആക്ട് 1939, ഇമിഗ്രേഷൻ ആക്ട് 2000 എന്നിവയ്ക്കു പകരമായാണു പുതിയ ബിൽ കൊണ്ടുവരുന്നത്. പുതിയ ബിൽ പ്രകാരം, വ്യാജ രേഖകളുമായി രാജ്യത്തു താമസിക്കുന്നവർക്കുള്ള ശിക്ഷ 2 വർഷം മുതൽ 7 വർഷം വരെയാകും. 1 ലക്ഷം മുതൽ 10 ലക്ഷം വരെയാണു പിഴ. നിലവിൽ വ്യാജ പാസ്പോർട്ടുമായി പ്രവേശിച്ചാൽ 8 വർഷം വരെ തടവും 50,000 രൂപ പിഴയുമാണു ശിക്ഷ.</p> <p>ഉന്നത വിദ്യാഭ്യാസ സ്&zwnj;ഥാപനങ്ങളും സർവകലാശാലകളും വിദേശ വിദ്യാർഥികളുടെ വിവരങ്ങൾ റജിസ്ട്രേഷൻ ഓഫിസറുമായി പങ്കുവയ്ക്കണം. വീസ കാലാവധി കഴിഞ്ഞവർ, മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർ, നിരോധിത മേഖലകളിൽ പ്രവേശിക്കുന്നവർ എന്നിവർക്കു 3 വർഷം വരെ തടവോ 3 ലക്ഷം വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം. മതിയായ യാത്രാരേഖകളില്ലാത്ത വിദേശികളെ യാത്രയ്ക്കു സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ വരെ പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കിൽ, വിമാനവും കപ്പലും ഉൾപ്പെടെ വിദേശി സഞ്ചരിച്ച വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്&zwnj;ഥർക്ക് അധികാരമുണ്ടാകുമെന്നും ബില്ലിൽ പറയുന്നു.</p>