സന്ധിവാതത്തിന് പരിഹാരമായി കടുവാ മൂത്രം,വില്പന നടത്തി ചൈനയിലെ മൃഗശാലാ അധികൃതർ

admin/pages/forms/images/സന്ധിവാതത്തിന് പരിഹാരമായി കടുവാ മൂത്രം,വില്പന നടത്തി ചൈനയിലെ മൃഗശാലാ അധികൃതർ Cras eget sem nec dui volutpat ultrices.

<p>സന്ധിവാതത്തിന് പരിഹാരമായി കടുവാ മൂത്രം വിറ്റ് ചൈനയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ദ യാൻ ബിഫെൻജിക്സിയ മൃഗശാലാ അധികൃതർ. സൈബീരിയൻ കടുവകളുടെ മൂത്രമാണ് 250 മില്ലി ബോട്ടിലിന് 596 രൂപയായി വിൽപ്പന നടത്തുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സന്ധിവാതം, പേശിവേദന, ഉളുക്ക് എന്നിവയ്ക്ക് കടുവാമൂത്രം നല്ല ഫലംചെയ്യുമെന്ന അവകാശവാദത്തോടെയാണ് യാൻ ബിഫെൻജിയ മൃഗശാല ഇത് വിൽപ്പനയ്ക്കുവെച്ചിരിക്കുന്നത്.വൈറ്റ് വൈനും ഇഞ്ചി കഷണവും ചേർത്ത മിശ്രിതത്തിൽ കടുവാമൂത്രം ചേർത്ത് വേദനയുള്ള ഭാഗത്ത് പുരട്ടാനാണ് നിർദേശം. ഇത് കുടിക്കാൻ കഴിയുമെന്നും എന്നാൽ, അലർജിയുള്ളവർ ഉപയോഗിക്കരുതെന്നും മൃഗശാല അധികൃതർ നിർദേശിക്കുന്നുണ്ട്. ഒന്നോ രണ്ടോ ബോട്ടിൽ മാത്രമാണ് ഒരു ദിവസം വിൽപ്പന നടത്തുക.&nbsp;</p> <p>കടുവാ മൂത്രം വിൽപ്പന നടത്തുന്നത് സംബന്ധിച്ചും രോഗം മാറ്റുമെന്ന അവകാശവാദം സംബന്ധിച്ചും വാർത്ത വന്നതോടെ ഇതിനെതിരേ ആരോഗ്യ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. മരുന്ന് വിൽപ്പന സംബന്ധിച്ച് സർക്കാരിന്റെ ശക്തമായ നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് ഇവർ വിൽപ്പന നടത്തുന്നതെന്ന് അറിയില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.എന്നാൽ, തങ്ങൾക്ക് കടുവാമൂത്രം വിൽപ്പന നടത്താനുള്ള ലൈസൻസുണ്ടെന്നാണ് മൃഗശാലാ അധികൃതർ പറയുന്നത്.</p>