ബ്ലാക്ക് എഡിഷൻ എലിവേറ്റ് എസ്‍യുവി പുറത്തിറക്കി ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട

admin/pages/forms/images/ബ്ലാക്ക് എഡിഷൻ എലിവേറ്റ് എസ്‍യുവി പുറത്തിറക്കി ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട Cras eget sem nec dui volutpat ultrices.

<p>എലിവേറ്റ് ബ്ലാക്ക് എഡിഷന്റെ പ്രാരംഭ എക്&zwnj;സ് ഷോറൂം വില 15.51 ലക്ഷം രൂപയാണ്.15.71 ലക്ഷം രൂപ വിലയുള്ള എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.കഴിഞ്ഞ വർഷം വിൽപ്പനയ്&zwnj;ക്കെത്തിയ എലിവേറ്റിൻ്റെ അപെക്&zwnj;സ് എഡിഷനും കമ്പനി വിൽക്കുന്നുണ്ട്. ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷൻ, എംജി ആസ്റ്റർ ബ്ലാക്ക്&zwnj;സ്റ്റോം, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ബ്ലാക്ക് എഡിഷൻ എന്നിവയുമായാണ് എലിവേറ്റ് ബ്ലാക്ക് എഡിഷൻ മത്സരിക്കുക.</p> <p>മാനുവൽ പതിപ്പിന് 15.51 ലക്ഷം രൂപയും സിവിടിക്ക് 16.73 ലക്ഷം രൂപയുമാണ് ഇതിൻ്റെ വില. വാതിലിൻ്റെ താഴത്തെ ഭാഗങ്ങളിലും മുകളിലെ ഗ്രില്ലിലും റൂഫ് റെയിലുകളിലും സിൽവർ ഫിനിഷ് ഉണ്ട്. മാനുവലിന് 15.71 ലക്ഷം രൂപയും സിവിടിക്ക് 16.93 ലക്ഷം രൂപയും വിലയുള്ള എലിവേറ്റ് സിഗ്നേച്ചർ ബ്ലാക്ക് എഡിഷൻ എല്ലാ സിൽവർ ബിറ്റുകളിലും ബ്ലാക്ക് ഫിനിഷ് നൽകി എലവേറ്റ് ബ്ലാക്ക് എഡിഷനെ വേറിട്ടതാക്കുന്നു. 7 കളർ ആംബിയൻ്റ് ഇൻ്റീരിയർ ലൈറ്റിംഗ് പാക്കേജും ഇതിലുണ്ട്.</p> <p>6 എയർബാഗുകൾ, 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്&zwnj;ക്രീൻ, ലെതറെറ്റ് സീറ്റിംഗ്, സിംഗിൾ-പേൻ സൺറൂഫ്, ക്യാമറ അടിസ്ഥാനമാക്കിയുള്ള ADAS, ഓട്ടോ ഹെഡ്&zwnj;ലൈറ്റുകളും വൈപ്പറുകളും, സെമി-അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 7.0 ഇഞ്ച് TFT ഡിസ്&zwnj;പ്ലേ എന്നിവയാണ് സ്റ്റാൻഡേർഡ് എലിവേറ്റ് എസ്&zwnj;യുവിയുടെ സവിശേഷതകൾ. ഇതിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല, അതായത് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്&zwnj;സുമായി ഘടിപ്പിച്ച 121 എച്ച്&zwnj;പി പവറുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എലിവേറ്റ് ബ്ലാക്ക് എഡിഷന് ലഭിക്കുക.</p>